തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലവസ്ഥാ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് അടുത്ത രണ്ടുദിവസം വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുമെന്നാണു കരുതുന്നത്. 23 വരെ മധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുത്. കേരള തീരക്കടലിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.