കോട്ടയം: ’ശീതകാല പച്ചക്കറി കൃഷി, അറിയേണ്ടതെല്ലാം’ എന്ന വിഷയത്തിൽ മാതൃഭൂമി ’സീഡ്’ കോട്ടയം സി.എം.എസ്.കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ സംസ്ഥാനതല വെബിനാർ നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.എം.എസ്.കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി.ജോഷ്വ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഇത്തരം വെബിനാറുകൾ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. കുമരകം കേരള കൃഷിവിജ്ഞാനകേന്ദ്രം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ജി.ജയലക്ഷ്മി ക്ലാസെടുത്തു. വിവിധ ജില്ലകളിൽനിന്ന് വിദ്യാർഥികളടക്കം 250-ഓളം ആളുകൾ പങ്കെടുത്തു. എൻ.എസ്.എസ്. വൊളന്റിയർ സെക്രട്ടറിമാരായ നവ്യ സുരേഷ്, സിജിൻ എം.ജോർജ്, വൊളന്റിയർമാരായ അഞ്ജലി ശ്യാമപ്രസാദ്, മെഹാന ഷെറിൻ, മാതൃഭൂമി സീഡ് എക്സിക്യുട്ടീവ് വിന്ദുജ വിജയ് തുടങ്ങിയവർ പ്രസംഗിച്ചു. എൻ.എസ്.എസ്. സ്റ്റുഡന്റ്‌സ്‌ ലീഡർ അശ്വന്ത് രാജ്, പ്രോഗ്രാം ഓഫീസർമാരായ ഡോ. കെ.ആർ.അജീഷ്, ഡോ. അമൃത റിനു എബ്രഹാം എന്നിവർ നേതൃത്വം നൽകി.