തിരുവനന്തപുരം: എം. ശിവശങ്കർ സത്യമെല്ലാം തുറന്നുപറഞ്ഞാൽ പിണറായി സർക്കാർമാത്രമല്ല കമ്യൂണിസ്റ്റ് പാർട്ടിതന്നെ പിരിച്ചുവിടേണ്ടി വരുമെന്ന് ബി.ജെ.പി. ദേശീയനിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. അതിനാൽ മുഖ്യമന്ത്രിക്കും സി.പി.എം. നേതാക്കൾക്കും അദ്ദേഹത്തെ ഭയമാണെന്നു അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

മെഡിക്കൽകോളേജിൽ ശിവശങ്കറിന് സർക്കാർ സംരക്ഷണം ഒരുക്കിയ അസുഖനാടകത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ ബ്ലാക്‌മെയിൽഭയമാണ്. സെക്രട്ടേറിയറ്റിലെ തീപ്പിടിത്തവും സി.സി.ടി.വി. ദൃശ്യങ്ങൾ ഇടിമിന്നലിൽ നശിച്ചുവെന്നുപറഞ്ഞ്‌ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതും അതുകൊണ്ടാണെന്ന്‌ അദ്ദേഹം ആരോപിച്ചു.