തിരുവനന്തപുരം: വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ. സംഘം ഗായകൻ ഇഷാൻദേവ് അടക്കമുള്ളവരിൽനിന്നു മൊഴിയെടുത്തു. ബാലഭാസ്‌കറിന്റെ സംഗീതട്രൂപ്പിലെ അംഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. ബാലഭാസ്‌കർ സ്വദേശത്തും വിദേശത്തുമായി നടത്തിയ സംഗീത പരിപാടികളെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിച്ചത്. തിരുവനന്തപുരം സി.ബി.ഐ. ഓഫീസിലേക്കാണ് ഇവരെ വിളിപ്പിച്ചത്.

സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പങ്കുണ്ടോ എന്നാണ് സി.ബി.ഐ. അന്വേഷിക്കുന്നത്. വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതികളായ വിഷ്ണു സോമസുന്ദരവും പ്രകാശൻ തമ്പിയും ബാലഭാസ്‌കറിന്റെ മുൻ മാനേജർമാരായിരുന്നു.