തിരുവനന്തപുരം: എം. ശിവശങ്കറിന്റെ അറസ്റ്റ് വൈകിപ്പിക്കാൻ നടക്കുന്ന നാടകങ്ങൾക്ക് അധികാരകേന്ദ്രങ്ങളുടെ സഹായമുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ. ശിവശങ്കറിന്റെ സാന്നിധ്യത്തിൽ താൻ ആറുതവണ മുഖ്യമന്ത്രിയെ കണ്ടെന്ന സ്വപ്നയുടെ മൊഴിയെക്കുറിച്ചു ചോദിച്ചറിയാൻ അന്വേഷണ ഏജൻസികൾക്ക് അവസരം നൽകാതിരിക്കാനുള്ള ശ്രമമാണ് ശിവശങ്കർ നടത്തുന്നത്.

കസ്റ്റംസ് രാഷ്ട്രീയം കളിക്കുന്നുവെന്ന ശിവശങ്കറിന്റെ പരാതിയും അന്വേഷണത്തോട് നിസ്സഹകരണവും ഉണ്ടായിട്ടും മുൻപ്രിൻസിപ്പൽ സെക്രട്ടറിയെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് ഇരുവരും തമ്മിലുള്ള ഒളിച്ചുകളിക്കു തെളിവാണെന്നും ഹസൻ പറഞ്ഞു.