തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ 2019-20 വർഷത്തെ കായിക പുരസ്‌കാരദാനം നവംബർ 11-ന് നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാല് ജില്ലകളിലായാണ് പരിപാടി. അഖിലേന്ത്യാ അന്തഃസർവകലാശാലാ മത്സരങ്ങളിൽ സർവകലാശാലയെ പ്രതിനിധീകരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ താരങ്ങൾക്കാണ് ക്യാഷ് അവാർഡുകളും സ്‌പോർട്സ് കിറ്റുകളും നൽകുന്നത്. കായികരംഗത്തെ മികച്ച കോളേജുകൾക്കുള്ള അവാർഡുകളും വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് വിതരണംചെയ്യും.