തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സി.ഡി.എം.ആർ.പി. പദ്ധതിക്കുകീഴിൽ 18-നും 25-നും ഇടയിൽ പ്രായമുള്ള ബുദ്ധിവികാസ വൈകല്യമുള്ളവർക്കായി പ്രീ വൊക്കേഷണൽ സ്‌കിൽ ട്രെയിനിങ് ഓൺലൈൻ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന 30 പേർക്കാണ് ആദ്യബാച്ചിൽ അവസരം. പരിശീലനം സൗജന്യമാണ്. ഫോൺ: 9446115750.