തിരുവനന്തപുരം: ശബരിമലയിൽ പരമാവധി തീർത്ഥാടകരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രതിഷേധ നിൽപ്പ്‌ സമരം നടത്തി.

തുലാമാസപൂജയ്ക്ക് പ്രതിദിനം 250 പേർക്കും മണ്ഡലകാലത്ത് പ്രതിദിനം 1000 പേർക്കുമായി ദർശനം ചുരുക്കിയത് അപ്രായോഗികമാണ്. കോവിഡ് പരിശോധനകൾ നടത്തി പരമാവധി ഭക്തജനങ്ങളെ ദർശനത്തിന് അനുവദിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.

ജീവനക്കാരോടുള്ള പ്രതികാര നടപടികളിൽ യൂണിയൻ പ്രതിഷേധിച്ചു.

ആർ.എസ്.പി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബാബു ദിവാകരൻ സമരം ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എൻ.ഗോവിന്ദൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ.എസ്.സനൽകുമാർ, കെ.ജയകുമാർ, പ്രേംജിത്ത് ശർമ എന്നിവർ പ്രസംഗിച്ചു.