: നാമനിർദേശപത്രിക പലയിടത്തും തള്ളിയത് സി.പി.എമ്മും ബി.ജെ.പി.യും തമ്മിലുള്ള ധാരണയ്ക്ക് തെളിവാണ്. അധികാരം നിലനിർത്താൻ വർഗീയശക്തികളുമായി ചേർന്ന് കുറുക്കുവഴി തേടുകയാണ് കമ്യൂണിസ്റ്റ് പാർട്ടി. സംഘപരിവാറും സി.പി.എമ്മും പലമണ്ഡലങ്ങളിലും സൗഹൃദമത്സരം നടത്തുന്നു. സി.പി.എം. വ്യാപകമായി ബി.ജെ.പി.യുടെ വോട്ട് വിലയ്ക്കുവാങ്ങുന്നു. സി.പി.എമ്മിന്റെ പ്രമുഖർ മത്സരിക്കുന്ന പലമണ്ഡലങ്ങളിലും തീരെ ദുർബലരായ സ്ഥാനാർഥികളെയാണ് ബി.ജെ.പി. നിർത്തിയത്. എൻ.എഡി.എ. സ്ഥാനാർഥി പുന്നപ്ര-വയലാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയതും യാദൃച്ഛികമല്ല

-മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി. പ്രസിഡന്റ്

ബി.ജെ.പി.യും യു.ഡി.എഫുമായുള്ള ഡീൽ

ബി.ജെ.പി. സ്ഥാനാർഥികളുടെ പത്രിക തള്ളാൻ വഴിയൊരുക്കിയത് ബി.ജെ.പി-യു.ഡി.എഫ്. ധാരണമൂലമാണ്. കോൺഗ്രസും ബി.ജെ.പി.യും തമ്മിൽ വോട്ടുമറിക്കാനുള്ള ഡീലിന്റെ തെളിവാണിത്. അധികാരം പിടിക്കാൻ വർഗീയശക്തികളുമായി ചേർന്ന് അവിശുദ്ധ സഖ്യത്തിന് യു.ഡി.എഫ്. നേതൃത്വം പദ്ധതി തയ്യാറാക്കിയെന്ന് വ്യക്തമാണ്.

എ. വിജയരാഘവൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി