ആലപ്പുഴ: സ്ഥാനാർഥികൾ നൽകിയ നാമനിർദേശപ്പത്രികകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞു. ചേർത്തല മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി എസ്. ശരത്തിന് അതേ പേരിൽ അപരൻ. ശരത്ത്‌ എസ്. എന്ന പേരിൽ സ്വതന്ത്രനായി ഒരാൾ നാമനിർദേശപ്പത്രിക സമർപ്പിച്ചിട്ടുണ്ട്. ജില്ലയിൽ മറ്റ് മണ്ഡലങ്ങളിലൊന്നും പ്രമുഖ നേതാക്കൾക്ക് വെല്ലുവിളിയായി അപരൻമാരില്ല. നാമനിർദേശപ്പത്രികയിലെ പത്തു നിർദേശകരിൽ ഒരാൾ ഒപ്പിടാതിരുന്നതിനെത്തുടർന്ന് കായംകുളത്ത് സി.പി.ഐ. എം.എൽ. ലിബറേഷൻ കേരളയുടെ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകിയ രാജശേഖരന്റെ രണ്ടു പത്രികകളും തള്ളി.

: സ്ഥാനാർഥികളുടെ അംഗീകരിച്ച നാമനിർദേശപ്പത്രികകളുടെ മണ്ഡലം തിരിച്ചുള്ള വിവരം ചുവടെ.

* അരൂർ

ദെലീമ (സി.പി.എം.)

രുക്‌മാ പ്രദീപ് (ബി.എസ്.പി.)

ഷാനിമോൾ (ഐ.എൻ.സി.)

അനിയപ്പൻ (ബി.ഡി.ജെ.എസ്.)

അംബിക കെ.എൻ. (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി)

പ്രതാപൻ (എസ്.യു.സി.ഐ.-സി)

പ്രമോദ് (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് പാർട്ടി ഓഫ് ഇന്ത്യ)

രാജീവൻ (ബഹുജൻ ദ്രാവിഡ പാർട്ടി)

ചന്ദ്രൻ (സ്വതന്ത്രൻ)

മണിലാൽ (സ്വതന്ത്രൻ)

* ചേർത്തല

വയലാർ ജയകുമാർ (ബി.എസ്.പി.)

പി. പ്രസാദ് (സി.പി.ഐ.)

എസ്. ശരത്ത്‌ (ഐ.എൻ.സി.)

അഡ്വ. പി.എസ്. ജ്യോതിസ് (ബി.ഡി.ജെ.എസ്.)

കാർത്തികേയൻ (സ്വതന്ത്രൻ)

ശരത്ത്‌ എസ്. (സ്വതന്ത്രൻ)

ഷാജഹാൻ വി.എ. (സ്വതന്ത്രൻ)

അഡ്വ. സോണിമോൻ കെ. മാത്യു (സ്വതന്ത്രൻ)

* ആലപ്പുഴ

പി.പി. ചിത്തരഞ്ജൻ (സി.പി.എം.)

ഡോ. കെ.എസ്. മനോജ് (ഐ.എൻ.സി.)

സന്ദീപ് വാചസ്പതി (ബി.ജെ.പി.)

സുബിന്ദ്രൻ കെ.സി. (ബി.എസ്.പി.)

കെ.എ. വിനോദ് (എസ്.യു.സി.ഐ.-സി)

ഷൈലേന്ദ്രൻ (ബഹുജൻ ദ്രാവിഡ പാർട്ടി)

*അമ്പലപ്പുഴ

അനൂപ് ആന്റണി (ബി.ജെ.പി.)

അഡ്വ. എം. ലിജു (ഐ.എൻ.സി.)

എച്ച്. സലാം (സി.പി.എം.)

എം.എം. താഹിർ (എസ്.ഡി.പി.ഐ.)

സുബൈദ (എസ്.യു.സി.ഐ.-സി)

സുഭദ്രാമ്മ (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ)

*കുട്ടനാട്

തോമസ് കെ. തോമസ് (എൻ.സി.പി.)

അഡ്വ. ജേക്കബ് എബ്രഹാം (കേരള കോൺഗ്രസ്)

തമ്പി മേട്ടുതറ (ബി.ഡി.ജെ.എസ്.)

ബിജു സേവ്യർ (എസ്.യു.സി.ഐ.-സി.)

ഡോ. വിനു (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി)

*ഹരിപ്പാട്

രമേശ് ചെന്നിത്തല (ഐ.എൻ.സി.)

അഡ്വ. ആർ. സജിലാൽ (സി.പി.ഐ.)

കെ. സോമൻ (ബി.ജെ.പി.)

മധു ടി. (എസ്.യു.സി.ഐ.-സി)

അഡ്വ. നിയാസ് ഭാരതി (സ്വതന്ത്രൻ)

*ചെങ്ങന്നൂർ

ഗോപകുമാർ (ബി.ജെ.പി.)

മുരളി (ഐ.എൻ.സി.)

ഷാജി ടി. ജോർജ് (ബി.എസ്.പി.)

സജി ചെറിയാൻ (സി.പി.എം.)

ഗോപിനാഥൻ (എസ്.യു.സി.ഐ.-സി)

മെൽവിൻ കെ. മാത്യു (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി)

പൗലോസ് (സ്വതന്ത്രൻ)

*മാവേലിക്കര

എം.എസ്. അരുൺ കുമാർ (സി.പി.എം.)

കെ.കെ. ഷാജു (ഐ.എൻ.സി.)

കെ. സഞ്ചു (ബി.ജെ.പി.)

കെ. ശശികുമാർ (എസ്.യു.സി.ഐ.-സി)

സീമ ഷാജു (സ്വതന്ത്ര)

ബി. സുഭാഷ് (സ്വതന്ത്രൻ)

സുരേഷ് നൂറനാട് (സ്വതന്ത്രൻ)

* കായംകുളം

അരിതാ ബാബു (ഐ.എൻ.സി.)

അഡ്വ. യു. പ്രതിഭ (സി.പി.എം.)

ബാബുജാൻ (സി.പി.എം.)

പ്രദീപ് ലാൽ (ബി.ഡി.ജെ.എസ്.)

മൈന കെ. ഗോപിനാഥ് (എസ്.യു.സി.ഐ.-സി)

വിഷ്ണുപ്രസാദ് (ബി.ഡി.ജെ.എസ്.)

ഗീവർഗീസ് ശാമുവൽ (സ്വതന്ത്രൻ)

മണിയപ്പൻ ആചാരി (സ്വതന്ത്രൻ)

രാജീവ് ആർ. (സ്വതന്ത്രൻ)

എൻ. ഷിഹാബുദ്ദീൻ (സ്വതന്ത്രൻ)

സത്യനാരായണൻ എസ്.(സ്വതന്ത്രൻ)