ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 1,150 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിങ് സൗകര്യമൊരുക്കും. ഇതിൽ 51 പ്രശ്‌നബാധിത ബൂത്തുകളും 139 സെൻസിറ്റീവ് പോളിങ് ബൂത്തുകളും ഉൾപ്പെടും.

അരൂർ- 105, ചേർത്തല- 115, ആലപ്പുഴ- 123, അമ്പലപ്പുഴ- 188, കുട്ടനാട്- 91, ഹരിപ്പാട് -144, മാവേലിക്കര- 127, കായംകുളം- 148, ചെങ്ങന്നൂർ- 109 എന്നിങ്ങനെയാണ് മണ്ഡലാടിസ്ഥാനത്തിൽ വെബ് കാസ്റ്റിങ്ങിനായി കണ്ടെത്തിയ ബൂത്തുകളുടെ എണ്ണം.

ബൂത്തുകളിലെ വെബ്കാസ്റ്റിങ്‌ നിരീക്ഷിക്കുന്നതിനായി കളക്ടറേറ്റിൽ കൺട്രോൾ മുറി ഒരുക്കും. 60 ടി.വി. കൾ കൺട്രോൾറൂമിൽ സ്ഥാപിക്കും. വെബ് കാസ്റ്റിങ്‌ തത്സമയം നിരീക്ഷിക്കുന്നതിനായി അറുപതിലേറെ ജീവനക്കാരുണ്ടാകും. ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത ബൂത്തുകളിൽ സി.സി.ടി.വി. സൗകര്യമൊരുക്കും.