തൃശ്ശൂർ: ഗുരുവായൂർ നിയോജകമണ്ഡലം ബി.ജെ.പി. സ്ഥാനാർഥിയുടെ നാമനിർദേശപത്രിക തള്ളിയത് വെറുമൊരു പിഴവല്ലെന്നും ബോധപൂർവമുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഡി.സി.സി. പ്രസിഡന്റ് എം.പി. വിൻസെൻറ് ആരോപിച്ചു.

തോൽവി മുന്നിൽക്കണ്ട്, വോട്ടുകച്ചവടത്തിനുള്ള സി.പി.എം.-ബി.ജെ.പി. രഹസ്യധാരണയാണ് ഗുരുവായൂരിലെ സ്ഥാനാർഥിയുടെ നാമനിർദേശപത്രിക തള്ളിയതിനു പിന്നിൽ. സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലാതെ സത്യവാങ്മൂലം നൽകിയത് മനഃപൂർവമാണെന്ന് സംശയിക്കുന്നതായും വിൻസെന്റ് ആരോപിച്ചു.