അമ്പലവയൽ: ലോക്ഡൗൺ കാലത്ത് അടച്ചിട്ട വ്യാപാരസ്ഥാപനങ്ങളുടെയും താമസകേന്ദ്രങ്ങളുടെയും ലൈസൻസ് പുതുക്കുമ്പോൾ മുൻകാല കുടിശ്ശികയോടൊപ്പം പലിശയീടാക്കരുതെന്ന് അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി. സർക്കാർ നിർദേശപ്രകാരം അടച്ചിടേണ്ടിവന്നവരോട് പഞ്ചായത്ത് കാണിക്കുന്നത് ദ്രോഹപരമായ നിലപാടാണെന്ന് ഇവർ കുറ്റപ്പെടുത്തി. കെ. വിജയൻ, വി. ബാലസുബ്രഹ്മണ്യൻ, സി. അസൈനു, എം.വി. വർഗീസ്, കെ. സാജിത്ത്, എ.എസ്. വിജയ, കൊട്ടങ്കര നാരായണൻ എന്നിവർ സംസാരിച്ചു.