തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 2078 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 58,777 സാംപിളുകൾ പരിശോധിച്ചു. 3.54 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 25,009 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ഇതുവരെ 11,02,353 പേർക്കാണ് രോഗം പിടിപെട്ടത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ മരണസംഖ്യ 4482 ആയി. ശനിയാഴ്ച കൂടുതൽ രോഗികൾ കോഴിക്കോടും (321), കുറവ് വയനാടുമാണ് (45).