നെടുങ്കണ്ടം: കെ.പി.സി.സി. നിർവാഹകസമിതിയംഗവും ഇടുക്കിയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ബാലഗ്രാം ശ്രീമന്ദിരത്തിൽ ശശികുമാർ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് മൂന്നാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും ന്യൂമോണിയ ബാധിക്കുകയും ഹൃദയാഘാതംമൂലം വെള്ളിയാഴ്ച രാത്രി 12-ഓടെ മരണം സംഭവിക്കുകയുമായിരുന്നു.

കെ.എസ്.യു.വിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച ശ്രീമന്ദിരം ശശികുമാർ അതിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, കോൺഗ്രസ് ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബാലഗ്രാം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എന്നീ പദവികളിലും പ്രവർത്തിച്ചു. ഭാര്യ: ഭാരതിയമ്മ. മക്കൾ: വിഷ്ണു, ജിഷ്ണു. ശവസംസ്കാരം നടത്തി.