തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാലയിലെ വിദ്യാർഥികളെ കോവിഡ് വാക്സിനേഷൻ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തി. സർവകലാശാലയുടെ പേര് പ്രത്യേകം പരാമർശിച്ചാണ് ഉത്തരവ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് സർവകലാശാല അധികൃതർ ആരോഗ്യവകുപ്പിന് അപേക്ഷ നൽകിയിരുന്നു.

സർവകലാശാലയുടെ അധീനതയിലുള്ള 145 കോളേജുകളിലായി ഒരുലക്ഷത്തി ഇരുപത്തയ്യായിരത്തോളം വിദ്യാർഥികളാണ് വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലും ഗവേഷണത്തിനുമായി പഠിക്കുന്നത്.

വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.