മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ചോക്ലേറ്റിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. ബുധനാഴ്ച പുലർച്ചെ ദുബായിൽനിന്നെത്തിയ കാസർകോട് സ്വദേശി ഇർഷാദിൽ നിന്നാണ് 193 ഗ്രാം സ്വർണം പിടിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് ബാഗേജിലുള്ള ചോക്ലേറ്റ് പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്.

പരിശോധനയിൽ കസ്റ്റംസ് അസി. കമ്മിഷണർമാരായ ഇ.വികാസ്, വെങ്കട് നായിക്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, കെ.വി.രാജു, ബി.യദുകൃഷ്ണ, സന്ദീപ് കുമാർ, സോനിത്ത് കുമാർ എന്നിവർ പങ്കെടുത്തു.