താനൂർ: പരിയാപുരം തൃക്കൈക്കാട്ട് മഠത്തിൽ മഠാധിപതിയായി സ്വാമി അച്യുതഭാരതി ചുമതലയേറ്റു.

മഠത്തിലെ ഇളമുറ സ്വാമിയായിരുന്ന ശ്രീകൃഷ്ണ ബ്രഹ്മാനന്ദ തീർത്ഥ സമാധിയായതിനെത്തുടർന്ന് മഠത്തിലെ വാസുദേവ ബ്രഹ്മാനന്ദ തീർത്ഥയ്ക്കായിരുന്നു താത്കാലികച്ചുമതല നൽകിയിരുന്നത്. തൃശ്ശൂർ നടുവിൽമഠത്തിലെ മഠാധിപതിയായിരുന്നു ഇപ്പോൾ ചുമതലയേറ്റ അച്യുതഭാരതി.

പുതിയ മഠാധിപതിക്ക് ഭക്തജനങ്ങൾ സ്വീകരണംനൽകി. കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി ദീപപ്രോജ്ജ്വലനം നടത്തി. മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, കോട്ടയം തൃക്കൈക്കാട്ട് മഠം പ്രസിഡന്റ് വിശ്വനാഥൻ നമ്പൂതിരി, ആട്ടീരിമനയ്ക്കൽ കേശവൻ നമ്പൂതിരി, വിശ്വനാഥൻ നമ്പൂതിരി, കണ്ണൂർ ചെറുതാഴം ശ്രീരാഘോപുരം സഭായോഗം ശംഭു നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.