മലപ്പുറം: മാതൃഭൂമിയുടെ റംസാൻപതിപ്പ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനംചെയ്തു. പാണക്കാട്ട് നടന്ന ചടങ്ങിൽ മാതൃഭൂമി മലപ്പുറം ന്യൂസ് എഡിറ്റർ അശോക് ശ്രീനിവാസ്, സ്പെഷ്യൽ കറസ്പോണ്ടന്റ് എം. സുധീന്ദ്രകുമാർ, സബ്എഡിറ്റർ അജ്മൽ പഴേരി എന്നിവർ പങ്കെടുത്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ഡോ. ഹുസൈൻ മടവൂർ, ശൈഖ് മുഹമ്മദ് കാരകുന്ന്, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽബുഖാരി എന്നിവർ റംസാൻമാസത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചെഴുതിയ ലേഖനങ്ങൾ പതിപ്പിലുണ്ട്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായുള്ള അഭിമുഖവും വായിക്കാം. എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ റംസാൻ ഓർമകൾ പങ്കുവെക്കുന്നു. നോമ്പുകാലത്തെ വിഭവങ്ങളും റംസാൻപതിപ്പിൽ പരിചയപ്പെടുത്തുന്നുണ്ട്.