ശബരിമല: കന്നിമാസപൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച അടയ്ക്കും. ഞായറാഴ്ച പുലർച്ചെ കൂടുതൽ തീർത്ഥാടകരുണ്ടായിരുന്നു. ഉച്ചവരെ മാത്രം 3500-ലധികം തീർത്ഥാടകർ ദർശനത്തിന് എത്തി. പുലർച്ചെ മുതൽ താഴെ തിരുമുറ്റം നിറയെ തീർത്ഥാടകരായിരുന്നു. വൈകീട്ടോടെ ഇത് കുറഞ്ഞു. രാവിലെ പതിവ് പൂജകൾക്കുശേഷം ഇരുപത്തിയഞ്ച് കലശപൂജയും കളഭാഭിഷേകവും നടന്നു. വൈകീട്ട് പുഷ്പാഭിഷേകവും ദീപാരാധനയ്ക്കുശേഷം തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ പടിപൂജയും ഉണ്ടായിരുന്നു.