ഭീമനടി: ആടുകളെ വിറ്റഴിക്കാനും വാങ്ങാനുമാഗ്രഹിക്കുന്നവർക്ക് സുവർണാവസരമൊരുക്കി കുടുംബശ്രീ ജില്ലാമിഷൻ വെസ്റ്റ് എളേരി പഞ്ചായത്തിൽ ആട് ചന്ത സംഘടിപ്പിക്കുന്നു. ചട്ടമലയിൽ തിങ്കളാഴ്ച രാവിലെ 10-ന് ആരംഭിക്കുന്ന ചന്ത ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

മൃഗപരിപാലന പദ്ധതികളുടെ ഭാഗമായി ആടിനെ വളർത്തുന്ന കർഷകർക്ക് അവയെ വിറ്റഴിക്കാനും വാങ്ങാനും ചന്തയിൽ അവസരമുണ്ട്. വെസ്റ്റ് എളേരി സി.ഡി.എസും പഞ്ചായത്തും നേതൃത്വം നൽകുന്ന ’ആട് ചന്ത ബ്ലീറ്റ് 2021’-ൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ആട് ഗ്രാമം പ്രഖ്യാപനം നടത്തും. സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീ ആട് ചന്ത നടത്തുന്നത്.