തിരുവനന്തപുരം: വയലാർ രാമവർമ സാംസ്‌കാരികവേദിയുടെ ഈ വർഷത്തെ സാഹിത്യ പുരസ്‌കാരത്തിന് കവി മുരുകൻ കാട്ടാക്കടയും സംഗീത പുരസ്‌കാരത്തിന് ഗായകൻ ജി.വേണുഗോപാലും അർഹരായി. 25000 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് ഓരോ പുരസ്‌കാരവും. വയലാറിന്റെ ചരമവാർഷികാചരണത്തിന്റെ ഭാഗമായി 26-നു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് പ്രസിഡന്റ് ആർ.രാജ്‌മോഹൻ, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ഡോ. ശ്രീവത്സൻ നമ്പൂതിരി എന്നിവർ അറിയിച്ചു.