തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് പ്രഖ്യാപിച്ച വായ്പ പദ്ധതി നടപ്പാക്കാൻ ഉത്തരവായില്ല.

ജൂൺ 30-ന് നിയമസഭയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച പാക്കേജിന്റെ ഭാഗമാണ് ഈ പദ്ധതി. മുഖ്യമന്ത്രിയുടെ സംരംഭകവികസന പദ്ധതിയുടെ രണ്ടാംഭാഗമാണിത്. ഒരുകോടിരൂപ അഞ്ചുശതമാനം പലിശയ്ക്ക് വായ്പനൽകുമെന്നായിരുന്നു പ്രഖ്യാപനം.

ഒരുവർഷം 500 സംരംഭങ്ങൾവീതം അഞ്ചുവർഷംകൊണ്ട് 2500 പുതിയ വ്യവസായയൂണിറ്റുകൾ തുടങ്ങാനായിരുന്നു തീരുമാനം. 50 വയസ്സിൽത്താഴെയുള്ള യുവസംരംഭകർക്കായിരുന്നു പ്രഖ്യാപിച്ചത്. ധനവകുപ്പാണ് ഉത്തരവിറക്കേണ്ടത്.

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) വഴി വായ്പ നൽകാനായിരുന്നു തീരുമാനം. വായ്പ കിട്ടാൻ നിരവധി അന്വേഷണങ്ങളാണ് കെ.എഫ്.സി. ഓഫീസുകളിൽ എത്തുന്നത്.