തിരുവനന്തപുരം: പോലീസിന്റെ ഘടനയെയും വിവിധ സംവിധാനങ്ങളെയും കുറിച്ച് കേരള പോലീസ് സോഷ്യൽ മീഡിയാ സെൽ വെബ് സീരീസ് തയ്യാറാക്കുന്നു. ’പോലീസിനെ പിടിച്ച കിട്ടു’ എന്ന പരമ്പരയാണ് പുറത്തിറക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ വീഡിയോയിൽ അനിമേഷൻ കഥാപാത്രം കിട്ടുവാണ് മുഖ്യകഥാപാത്രം.

വ്യാജ വാർത്തകൾ, സൈബർ സുരക്ഷ, ട്രാഫിക് ബോധവത്‌കരണം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം പോലീസിനെതിരായ പ്രചാരണങ്ങൾക്കുള്ള മറുപടിയും അവതരിപ്പിക്കും.

എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ ആശയത്തിൽ തയ്യാറാക്കിയ വെബ് സീരീസ് സംവിധാനം ചെയ്തത് സാമൂഹികമാധ്യമ സെല്ലിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിമൽ വിജയ് ആണ്. കിട്ടുവിനെ രൂപകല്പന ചെയ്തതും അദ്ദേഹമാണ്. സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എസ്.സന്തോഷാണ് അവതാരകൻ.