തിരുവനന്തപുരം: മധ്യ അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ശനി, ഞായർ ദിവസങ്ങളിൽ കടലിൽ മീൻപിടിക്കാൻ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.

മധ്യകിഴക്കൻ അറബിക്കടലിൽ നിലവിലുള്ള ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായേക്കും. എന്നാൽ, ഇന്ത്യൻ തീരത്തിന് ഭീഷണിയില്ല.