തിരുവനന്തപുരം: ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിലു(ഡി.ടി.പി.സി.)കളിൽ പുതിയ സെക്രട്ടറിമാരെ നിയമിച്ചു. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ മൂന്നുവർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ആദ്യവർഷം നിരീക്ഷണകാലമാണ്. പ്രവർത്തനം വിലയിരുത്തിയാകും സേവന കാലാവധി നീട്ടുക.

സെക്രട്ടറിമാരും നിയമനം കിട്ടിയ ജില്ലയും: ഷാരോൺ വീട്ടിൽ(തിരുവനന്തപുരം), രമ്യകുമാർ(കൊല്ലം), സതീഷ് മിറാൻഡ(പത്തനംതിട്ട), വി.ആശിഷ് ദേവ്(ആലപ്പുഴ), റോബിൻ സി.കോശി(കോട്ടയം), ജിതീഷ് ജോസ്(ഇടുക്കി), ശ്യാംകൃഷ്ണൻ(എറണാകുളം), സജീഫ് ഹംസ(തൃശ്ശൂർ), ഡോ. എസ്.വി.സിൽബർട്ട് ജോസ്(പാലക്കാട്), പി.വിപിൻ ചന്ദ്ര(മലപ്പുറം), നിഖിൽ ദാസ്(കോഴിക്കോട്), കെ.ജി.അജേഷ്(വയനാട്), ജെ.കെ.ജിജേഷ്‌കുമാർ(കണ്ണൂർ), ലിജോ ജോസഫ്(കാസർകോട്).