തിരുവനന്തപുരം: സ്വർണക്കടത്തിന് സ്പോർട്‌സ് കൗൺസിൽ വാഹനം ഉപയോഗിച്ചെന്ന് ആരോപണം ഉന്നയിച്ച ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് വക്കീൽ നോട്ടീസ്. സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടനാണ് നോട്ടീസ് അയച്ചത്.
നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പുപറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു കോടി നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസമാണ് സുരേന്ദ്രൻ വിവാദ പരാമർശം നടത്തിയത്.