ശബരിമല: മണ്ഡല-മകരവിളക്ക് സീസൺ തുടങ്ങിയെങ്കിലും ഇതുവരെ കടമുറികളുടെ ലേലം ഇനത്തിൽ ബോർഡിന് കിട്ടിയത് നാലുകോടി മാത്രം.കഴിഞ്ഞ വർഷം 34 കോടി ലഭിച്ചിരുന്നു.കോവിഡ് മൂലം തീർഥാടകർ കുറഞ്ഞത് എല്ലാറ്റിനെയും പ്രതികൂലമായി ബാധിച്ചു.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ഇതുവരെ 77 കടകളുടെ ലേലം ആണ് നടന്നത്. ആകെയുള്ള 163 കടകളിൽ ഇനിയും ഒട്ടേറെ ലേലം പോവാനുണ്ട്. ഇതിൽ തന്നെ മിക്ക കടകളും ഇത്തവണ ലേലത്തിന് പോവാൻ സാധ്യത ഇല്ലെന്ന് അധികൃതർ പറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ലേലത്തുക വളരെ കുറവാണ്. എന്നിട്ടും ലേലം എടുക്കാൻ ആരും ഇല്ലാത്തത് മൂലം വീണ്ടും കുറച്ചാണ് ലേലം നടത്തുന്നത്. മുൻ വർഷം കിട്ടിയതിന്റെ പത്ത് ശതമാനം തുകയ്ക്ക് വരെയാണ് ചില കടകൾ ലേലത്തിന് പോയിരിക്കുന്നത്. ലേലത്തിന് പോയ കടകൾ എല്ലാം ഇപ്പോൾ പ്രവർത്തിച്ചുതുടങ്ങി. കൂടുതൽ തീർഥാടകർ വരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.