കൊച്ചി: എറണാകുളം മുൻ കളക്ടർ ഡോ. എം.ജി. രാജമാണിക്യത്തിനെതിരേ വിജിലൻസ് അന്വേഷണത്തിന് അനുമതി. കൊച്ചി മെട്രോ റെയിലിന് എം.ജി. റോ‍ഡിലെ വസ്ത്രസ്ഥാപനത്തിന്റെ ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടുണ്ടെന്ന കേസിലാണിത്.

ഇതുസംബന്ധിച്ച സർക്കാർ അനുമതി അന്വേഷണസംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. രാജമാണിക്യം നിലവിൽ കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം.ഡി.യാണ്.

2016-ൽ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നൽകിയത്. 2021 ഫെബ്രുവരി നാലിന് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.