തിരുവനന്തപുരം: പ്രേംനസീർ സുഹൃദ്‌സമിതിയുടെ മൂന്നാമത് പ്രേംനസീർ ദൃശ്യ-മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മാതൃഭൂമി ന്യൂസിലെ ഡെപ്യൂട്ടി എഡിറ്റർ ഡി.പ്രമേഷ് കുമാർ, മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയുടെ അവതാരകനുള്ള പുരസ്കാരം നേടി. മാതൃഭൂമി ചിറയിൻകീഴ് റിപ്പോർട്ടർ എസ്.എൽ.ദീപുവാണ് മികച്ച ഫീച്ചർ റിപ്പോർട്ടർ.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് അർഹനായി. വിവിധ വിഭാഗങ്ങളിലായി 39 പേരാണ് പുരസ്കാരത്തിന് അർഹരായത്. പ്രേംനസീറിന്റെ 32-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് 2021 ജനുവരി 15, 16 തീയതികളിൽ തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ പത്രസമ്മേളനത്തിൽ അറിയിച്ചു.