എടപ്പാൾ: കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളുടെ ഓർമയ്ക്കു തായമ്പക കലാകാരനുള്ള കലാസാഗർ പുരസ്കാരം തായമ്പക വിദഗ്ധൻ ശുകപുരം ദിലീപിന്. കലാസ്വാദകരിൽനിന്നുള്ള നാമനിർദേശപ്രകാരം നൽകുന്ന പുരസ്കാരം കോവിഡ്തരംഗ ഭീഷണി ഒഴിഞ്ഞശേഷം സമർപ്പിക്കുമെന്ന് സെക്രട്ടറി രാജൻ പൊതുവാൾ അറിയിച്ചു.