തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റിന്റെ വികടഭാഷണമാണ് കുറച്ചുദിവസമായി കേരളം കേൾക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കോൺഗ്രസ് ക്രിമിനൽ സ്വഭാവത്തിലേക്കു മാറുന്നതിന്റെ ഭാഗമായുള്ള വാക്കുകളാണ് അദ്ദേഹത്തിൽനിന്നുവരുന്നത്. തെരുവുഗുണ്ടയുടെ ഭാഷയാണ് പലപ്പോഴും അദ്ദേഹത്തിനുള്ളത്. കേരളം കാത്തുസൂക്ഷിക്കുന്ന രാഷ്ട്രീയമര്യാദയ്ക്ക് എതിരായ രീതിയാണ് സുധാകരൻ പുലർത്തുന്നത്.

സുധാകരനെ കെ.പി.സി.സി. പ്രസിഡന്റായി നിയമിച്ചവരാണ് ഇതിനു മറുപടി നൽകേണ്ടതെന്ന് വിജയരാഘവൻ അഭിപ്രായപ്പെട്ടു.