തിരുവനന്തപുരം: കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ സമ്പൂർണ കുടിവെള്ളലഭ്യത ഉറപ്പുവരുത്തുന്ന വൻ പദ്ധതികൾ നടപ്പാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജല അതോറിറ്റിയിൽ ഐ.ടി. വിഭാഗം തയ്യാറാക്കിയ ഏഴു പുതിയ വിവരസാങ്കേതിക സോഫ്റ്റ്‌വേറുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

2024-ഓടെ ഗ്രാമീണമേഖലയിലും 2026-ഓടെ നഗരപ്രദേശങ്ങളിലും സമ്പൂർണ ഗാർഹിക കുടിവെള്ളകണക്‌ഷൻ ലഭ്യമാക്കും. ജലഗുണനിലവാര പരിശോധനയ്ക്കുകൂടി ഓൺലൈൻ ആയി പണമടയ്ക്കാൻ കഴിയുന്നതിലൂടെ വലിയ സൗകര്യം ഉപഭോക്താക്കൾക്കുണ്ടാകും. മലിനജല നിർമാർജന പ്ലാന്റ് നിർമാണത്തിനുള്ള സ്ഥലം തിരഞ്ഞെടുക്കാൻ ജി.ഐ.എസ്. സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ സമയലാഭവും പണലാഭവും ഉണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.