കൊച്ചി: ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നിഷേധിച്ചതിനെതിരേ യു.ഡി.എഫ്. എം.പി.മാരായ ടി.എൻ. പ്രതാപനും ഹൈബി ഇൗഡനും നൽകിയ ഹർജി ഭേദഗതി വരുത്തിനൽകാൻ ഹൈക്കോടതിയുടെ അനുമതി. ലക്ഷദ്വീപ് ഭരണകൂടം അപേക്ഷ തള്ളിയതിനാലാണിത്. ഹർജി പിന്നീട് പരിഗണിക്കും.

ഭരണപരിഷ്കാരങ്ങളെത്തുടർന്ന്‌ ദുരിതമനുഭവിക്കുന്നവരെക്കണ്ട്‌ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ദ്വീപ് സന്ദർശിക്കാൻ അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അനുമതി നൽകാത്ത ലക്ഷദ്വീപ് അധികൃതരുടെ നടപടിക്കെതിരേ എൽ.ഡി.എഫ്. എംപി.മാരായ എളമരം കരിം, വി. ശിവദാസൻ, എ.എം. ആരിഫ് എന്നിവർ നൽകിയ ഹർജിയും ഹൈക്കോടതി പരിഗണനയിലാണ്.