തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലെ പബ്ലിക് റിലേഷൻസ് ഓഫീസർ സമ്പ്രദായം പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായരീതിയിൽ ക്രമീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. പി.ആർ.ഒ.മാരായി നിയോഗിക്കപ്പെടുന്നവരെ മറ്റുജോലിക്ക് നിയോഗിക്കരുത്.

പി.ആർ.ഒ.മാരുടെ നിയമനം സംബന്ധിച്ച നിർദേശങ്ങൾ കർശനമായി നടപ്പാക്കണം. സ്റ്റേഷനുകളിൽ എത്തുന്ന പരാതിക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ പി.ആർ.ഒ.യ്ക്ക് കഴിയുമെന്നും അനിൽകാന്ത് ചൂണ്ടിക്കാട്ടി.