തിരൂർ : ഇസ്രായേൽ സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖവ്യക്തികളുടെ ഫോൺസംഭാഷണം ചോർത്തിയ സംഭവം വളരെ ഗൗരവമുള്ളതാണെന്നും കേന്ദ്രസർക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് ദുരൂഹമാണെന്നും മുസ്‌ലിംലീഗ് പാർലമെന്റ് പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. ഇക്കാര്യത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ അന്വേഷണംനടത്താൻ സർക്കാർ തയ്യാറാവണമെന്നും ഇ.ടി. പറഞ്ഞു.