തിരുവനന്തപുരം: സ്ത്രീസംബന്ധിയായ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ആഗോള ശ്രദ്ധപിടിച്ചുപറ്റാൻ അവസരം നൽകുന്ന സ്റ്റാർട്ടപ്പ് മത്സരത്തിന് കേരള സ്റ്റാർട്ടപ്പ് മിഷൻ അപേക്ഷ ക്ഷണിച്ചു. ഷീ ലവ്‌സ് ടെക്കിന്റെ സഹകരണത്തോടെയാണ് മത്സരം. വനിതകൾക്ക് ഉപയോഗിക്കാവുന്ന സാങ്കേതിക ഉത്‌പന്നമുള്ള സ്റ്റാർട്ടപ്പുകൾക്കും വനിതാ സംരംഭകർക്കും വേണ്ടിയുള്ളതാണ് മത്സരം. ’ഷീ ലവ്‌സ് ടെക്ക് ഇന്ത്യ’ ദേശീയതല മത്സരം സെപ്‌റ്റംബർ 8ന് സ്റ്റാർട്ടപ്പ്‌ മിഷൻ നടത്തും.

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 31. മത്സരത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് http://www.startupmission.in/shelovestech/ എന്ന വെബ്‌സൈറ്റും വെർച്വൽ റോഡ്‌ഷോയിൽ രജിസ്റ്റർ ചെയ്യുന്നതിന് https://bit.ly/SLTRoadshow എന്ന വെബ്‌സൈറ്റും സന്ദർശിക്കണമെന്ന് സ്റ്റാർട്ടപ്പ്‌ മിഷൻ അധികൃതർ അറിയിച്ചു.