തിരുവനന്തപുരം: ശാസ്ത്രീയസംഗീതത്തിന് സംസ്ഥാനസർക്കാരിന്റെ പരമോന്നത ബഹുമതിയായ സ്വാതി പുരസ്കാരം ഡോ. കെ. ഓമനക്കുട്ടിക്ക്‌ നൽകും. നാടകത്തിനുള്ള എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം ഇബ്രാഹിം വെങ്ങരയ്ക്കാണ്. മന്ത്രി എ.കെ. ബാലൻ 2020-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് സ്വാതി പുരസ്കാരം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം.