തിരുവനന്തപുരം: സംസ്ഥാനത്തിന് സന്തോഷ് ട്രോഫി നേടിത്തന്ന ഫുട്‌ബോൾ താരങ്ങൾക്കും മറ്റു നേട്ടങ്ങൾ സമ്മാനിച്ച കായികതാരങ്ങൾക്കും പോലീസിൽ സ്ഥാനക്കയറ്റം നൽകി. പോലീസ് സേനയുടെ ഭാഗമായ ഉദ്യോഗസ്ഥർക്ക് അസി. കമാൻഡന്റുകളായാണ് പ്രമോഷൻ നൽകിയത്.

ഫുട്‌ബോൾ താരങ്ങളായ കെ.എ. ആൻസൻ, മൊയ്തീൻ ഹുസൈൻ, സി.പി. അശോകൻ, റോയ് റോജസ്, വി.ജെ. അജിത് കുമാർ, ബി. എഡിസൺ, കെ. രാജേഷ്, ഷൂട്ടിങ് താരമായ എലിസബത്ത് സൂസൻ കോശി, നീന്തൽ താരങ്ങളായ ഐ.സി. പ്രദീപൻ, കെ.എസ്. ബിജു, കെ. മോഹൻകുമാർ, കായികതാരങ്ങളായ സാലു കെ. തോമസ്, ആർ. മനോജ്, ഇ.വി. പ്രവി, കെ.എസ്. ബിജു, പി.ഒ. റോയ്, ടി.എം. മാർട്ടിൻ, സി. ജസ്റ്റിൻ, കെ.എ. ബഷീർ, വി. അബ്ദുൾ റഷീദ്, ബോസ്‌കോ ജോസഫ്, സി.കെ. സുൾഫിക്കർ അലി എന്നിവരാണ് സ്ഥാനക്കയറ്റം നേടിയത്.

ഐ.എം. വിജയനെ ഫുട്‌ബോൾ അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. 195 കായിതകാരങ്ങൾക്ക് സർക്കാർ സർവീസിൽ സ്പോർട്‌സ് ക്വാട്ടയിൽ നിയമനം നൽകി. ഈ സർക്കാരിന്റെ കാലത്ത് ആകെ 523 കായികതാരങ്ങൾക്ക് നിയമനം നൽകിയിട്ടുണ്ട്.