കണ്ണൂർ: കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണംചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ അനുമതി നൽകുന്നത് പ്രയാസമാകുമെന്നതിനാലാണ് നേരത്തേതന്നെ മാർഗരേഖ പുറപ്പെടുവിച്ചത്.

മാർച്ച് 31 വരെയുള്ള കാലത്ത് ഗ്രാമപ്പഞ്ചായത്തുകൾക്ക് ഈയിനത്തിൽ 5.50 ലക്ഷം രൂപവരെയും നഗരസഭകൾക്ക് 11 ലക്ഷം, കോർപ്പറേഷനുകൾക്ക് 16.50 ലക്ഷം എന്നിങ്ങനെയും ചെലവഴിക്കാം. ഏപ്രിൽ ഒന്നുമുതൽ മേയ് 31 വരെയുള്ള കാലയളവിൽ കുടിവെള്ളം ലഭ്യമാക്കാൻ ഗ്രാമപ്പഞ്ചായത്തുകൾക്ക് 11 ലക്ഷം, നഗരസഭകൾക്ക് 16.50 ലക്ഷം, കോർപ്പറേഷനുകൾക്ക് 22 ലക്ഷം എന്നിങ്ങനെ ചെലവഴിക്കാം. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്നോ പദ്ധതിത്തുകയിൽനിന്നോ ഇതു ചെലവഴിക്കാം.