തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്റെ(കേരള സർക്കിൾ) എട്ടാമത് ത്രൈവാർഷിക ജനറൽ കൗൺസിൽ ഏപ്രിൽ 18, 19 തീയതികളിലായി തിരുവനന്തപുരത്ത് നടക്കും. എസ്.ബി.ഐ.യുടെ കേരളത്തിലെ 1300 ശാഖകളിലെ ജീവനക്കാരുടെ അംഗീകൃത യൂണിയനാണ് സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ.

മൂന്നുമാസത്തിലേറെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ജനുവരി ഒന്നുമുതൽ പരിപാടികൾ തുടങ്ങും. പ്രഭാഷണങ്ങൾ, സെമിനാറുകൾ, ജനസംവാദം, പ്രബന്ധമത്സരം, ഇടപാടുകാരുമായുള്ള കസ്റ്റമർ മീറ്റ്, കലാപരിപാടികൾ എന്നിവയൊക്കെയാണ് ഒരുക്കുന്നത്.

സമ്മേളന നടത്തിപ്പിനുള്ള സംഘാടകസമിതി യോഗം ജനറൽ സെക്രട്ടറി എ.രാഘവൻ ഉദ്ഘാടനം ചെയ്തു.