തിരുവനന്തപുരം: ദിവസം 16 മണിക്കൂർ വീതം ആഴ്ചയിൽ 6 ദിവസവും ജോലിചെയ്യുന്ന നൈറ്റ് വാച്ച്മാൻമാരുടെ പരാതികൾ മാർച്ച് 31-നു മുൻപ്‌ പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ പരിഗണനയിൽ 2017 മുതലുള്ള ഫയലിൽ മാർച്ച് 31-ന് മുൻപായി തീരുമാനമെടുത്ത് ജീവനക്കാരുടെ പരാതികൾ പൂർണമായി പരിഹരിക്കണമെന്നും കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

2017-ൽ തുടങ്ങിയ നടപടിക്രമങ്ങൾ 2020 തീരാറായിട്ടും അവസാനിക്കാത്തത് നൈറ്റ് വാച്ച്മാൻമാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുമെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.