കാഞ്ഞിരപ്പള്ളി: അഗ്നിരക്ഷാസേനാ ഓഫീസിലെ 37 ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടുപേരുടെ പരിശോധനാഫലം ചൊവ്വാഴ്ച ലഭിക്കും. ഹോം ഗാർഡ് ഉൾപ്പെടെ 45 ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്.

ഈരാറ്റുപേട്ട, പാമ്പാടി, പീരുമേട്, റാന്നി എന്നിവിടങ്ങളിൽനിന്നുള്ളവരാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിലെ കേസുകൾക്ക് എത്തിയിരുന്നത്. നിലവിലുള്ള മൂന്ന് ലീഡിങ് ഫയർമാന്മാർക്കും കോവിഡ് പോസിറ്റീവായി. ഏഴ് ഡ്രൈവർമാരിൽ ആറുപേരും പാർട്ട്‌ ടൈം സ്വീപ്പറും ഡ്രൈവർമെക്കാനിക്കും ഉൾപ്പെടെയാണ് 37 പേർക്ക് കോവിഡ് പോസിറ്റീവായത്.

പരിശോധനാഫലം വരാനുള്ളവർക്ക് രോഗലക്ഷണമുള്ളതിനാൽ ക്വാറന്റീനിലാണ്. മുഴുവൻപേരും നിരീക്ഷണത്തിൽ പോേകണ്ട സാഹചര്യമുണ്ടായതോടെ താത്കാലിക സ്റ്റേഷൻ തുറന്ന് മറ്റുസ്ഥലത്തെ ജീവനക്കാരെ എത്തിച്ച് യൂണിറ്റ് പ്രവർത്തിപ്പിക്കാനാണ്‌ ശ്രമം.