കോട്ടയം: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെ.എസ്.ടി.സി.) ജില്ലാ കമ്മിറ്റി സ്കൂൾ വിദ്യാർഥികൾക്കായി കാർട്ടൂൺരചന മത്സരം നടത്തുന്നു. ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി എൽ.പി./ യു.പി./ ഹൈസ്കൂൾ വിഭാഗങ്ങളിലാണ് മത്സരം. പങ്കെടുക്കുന്നവർക്ക് റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി പി.ഒ., തിരുവല്ല-689581 എന്ന വിലാസത്തിൽ 30-നകം കാർട്ടൂൺ അയയ്ക്കാം. ഇ-മെയിൽ: elavunkalroy@gmail.com. ഫോൺ: 9495104828.