തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് ഈ ഘട്ടവും നമുക്ക് അതിജീവിക്കാമെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. ജനറൽ ആശുപത്രിയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാം ഡോസ് സ്വീകരിച്ചശേഷം ഫെയ്‌സ്ബുക്കിലായിരുന്നു വി.എസിന്റെ പ്രതികരണം. മകൻ അരുൺകുമാറും വി.എസിനൊപ്പം ഉണ്ടായിരുന്നു.

മഹാമാരിയുടെ രണ്ടാംതരംഗം ശക്തിപ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണെന്നും വി.എസ്. പറഞ്ഞു. മാർച്ച് ആറിനാണ് വി.എസ്. ആദ്യ ഡോസ് സ്വീകരിച്ചത്.