തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ സ്വാശ്രയ പഠനകേന്ദ്രങ്ങളിൽ എം.വോക്. കോഴ്സുകളുടെ അഡീഷണൽ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി പാനൽ തയ്യാറാക്കുന്നു. പി.ജി.യും ബി.വോക്., എം.വോക്. പ്രോഗ്രാമുകളിൽ അധ്യാപകനായോ കോ-ഓർഡിനേറ്ററായോ ഉള്ള മൂന്നുവർഷത്തെ പരിചയവുമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 64 വയസ്സ്. 30,000 രൂപയാണ് മാസശമ്പളം. അപേക്ഷകൾ 30-ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ www.uoc.ac.in