കണ്ണൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.) സംസ്ഥാന നേതൃ പരിശീലനക്യാമ്പ് കണ്ണൂരിൽ നടത്തി. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ 75 അധ്യാപക ഭാരവാഹികൾ പങ്കെടുത്തു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.പ്രദീപ്, സംസ്ഥാന ട്രഷറർ എസ്.സന്തോഷ് കുമാർ, കെ.സി.രാജൻ, കെ.സുനിൽകുമാർ, കെ.സി.മുഹമ്മദ് ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു. ‘ചരിത്രവസ്തുതകളെ തമസ്കരിക്കുന്ന ഭരണകൂട ഭീകരത’ എന്ന വിഷയത്തെക്കുറിച്ച് എസ്.ഇ.ആർ.ടി. മുൻ ഫാക്കൽറ്റിയംഗം ഡോ. കെ.വി.മനോജ് ക്ലാസെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.രമേശൻ അധ്യക്ഷതവഹിച്ചു. എൻ.ശ്യാംകുമാർ, യു.കെ.ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

‘സംഘടനാശാക്തീകരണത്തിൽ ഇന്നിന്റെ പ്രസക്തി’ എന്ന വിഷയം കെ.പി.എസ്.ടി.എ. മുൻ സംസ്ഥാന പ്രസിഡന്റ് വി.കെ.അജിത്കുമാർ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.അരവിന്ദൻ അധ്യക്ഷത വഹിച്ചു. പി.എം.ദിനേശൻ, സി.വി.എ.ജലീൽ എന്നിവർ പ്രസംഗിച്ചു.

നേതൃപരിശീലനവും വ്യക്തിത്വവികസനവും എന്ന വിഷയത്തിൽ മാസ്റ്റർ ട്രെയിനർ ടി.ഇളങ്കോ ക്ലാെസടുത്തു. സംസ്ഥാന അസോസിയറ്റ് ജനറൽ സെക്രട്ടറി കെ.അബ്ദുൾമജീദ് അധ്യക്ഷതവഹിച്ചു. എം.കെ.അരുണ, സി.എം.പ്രസീത എന്നിവർ പ്രസംഗിച്ചു. സമാപനയോഗത്തിൽ മേയർ അഡ്വ. ടി.ഒ.മോഹനൻ സമാപനസന്ദേശം നൽകി. സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. സി.പ്രദീപ്, എസ്.സന്തോഷ് കുമാർ, വി.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.