തിരുവനന്തപുരം: ഉത്തർപ്രദേശ് ഹിന്ദി സംസ്ഥാന്റെ മലയാളം ഹിന്ദി വിവർത്തനത്തിനുള്ള സൗഹാർദ സമ്മാൻ പുരസ്‌കാരം കേരള ഹിന്ദി പ്രചാരസഭ പ്രസിദ്ധീകരിക്കുന്ന കേരൻ ജ്യോതി മാസികയുടെ മുഖ്യ പത്രാധിപരായ പ്രൊഫ. ഡി.തങ്കപ്പൻനായർക്ക്.

രണ്ടരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാവേലിക്കര ബിഷപ്പ് മൂർ കോളേജ് ഹിന്ദി വിഭാഗം മേധാവിയായി വിരമിച്ച തങ്കപ്പൻനായർ ഹിന്ദി പ്രചാരസഭയിൽ പോസ്റ്റ് ഗ്രാജുവേറ്റ് സെന്റർ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്നും ഹിന്ദിയിലേക്ക് നിരവധി ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. ലക്‌നൗവിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം നൽകും.