വളാഞ്ചേരി: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ ദ്രവ്യകലശം തുടങ്ങി. തിങ്കളാഴ്ച രാവിലെ ഒമ്പതിന് അണ്ടലാടിമന പരമേശ്വരൻ എന്ന കുഞ്ചുനമ്പൂതിരിപ്പാടിന് മേൽശാന്തി പുതുമനമഠം ഹരി എമ്പ്രാന്തിരി കൂറയും പവിത്രവും നൽകി ആചാര്യവരണം നടത്തി.

തന്ത്രി അണ്ടലാടിമന ദിവാകരൻ നമ്പൂതിരിപ്പാട്, ഉണ്ണി നമ്പൂതിരിപ്പാട് എന്നിവരുടെയും എക്സിക്യുട്ടീവ് ഓഫീസർ കെ. സുജാത, ക്ഷേത്രം ജീവനക്കാർ എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.