തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ജാഗ്രതാ നിർദേശം (യെല്ലോ അലർട്ട്) പ്രഖ്യാപിച്ചു. വ്യാഴാഴ്ചയോടെ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളതീരത്തുനിന്ന് കടലിൽ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. ആഴക്കടലിൽ മീൻപിടിക്കുന്നവർ അടുത്തുള്ള സുരക്ഷിത തീരങ്ങളിൽ എത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ശനിയാഴ്ചവരെ മധ്യ കിഴക്കൻ അറബിക്കടലിലും 22-ന് മധ്യപടിഞ്ഞാറൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ അറബിക്കടൽ എന്നീ മേഖലകളിലും മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്.